വെള്ളാങ്ങല്ലൂര്‍: കൊവിഡ് രോഗികളുടെ വീട്ടില്‍ വെള്ളം എത്തിക്കാന്‍ വിതരണക്കാരന് വിസമ്മതം. പിപിഇ കിറ്റ് ധരിച്ച് ടാങ്കറില്‍ വെള്ളം എത്തിച്ച് പഞ്ചായത്ത് പ്രസിഡന്റ് എംഎം മുകേഷ്.
പാലപ്രക്കുന്നിലെ കൊവിഡ് സ്ഥിരീകരിച്ച വീട്ടിലേക്കു വെള്ളം എത്തിക്കാന്‍ വിതരണക്കാരന് വിസമ്മതിച്ചതോടെയാണ് പിപിഇ കിറ്റ് ധരിച്ച് മുകേഷ് തന്നെ ടാങ്കില്‍ വെള്ളം നിറച്ചു നല്‍കിയത്.
അതേസമയം, നീലേശ്വരത്ത് കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വീടുകളില്‍ കുടിവെള്ളമെത്തിച്ച് നഗരസഭാ കൗണ്‍സിലര്‍ മാതൃകയായി. നീലേശ്വരം നഗരസഭയില്‍ 28-ാം വര്ഡില്പ്പെട്ട തൈക്കടപ്പുറം ആശുപത്രി റോഡിലെ വീടുകളിലാണ് വാര്‍ഡ് കൗണ്‍സിലര്‍ അന്‍വര്‍ സാദിഖ് കുടിവെള്ളമെത്തിക്കുന്നത്.
കുടത്തിലും ബക്കറ്റിലുമായി എടുത്തു കൊണ്ടു വന്നാണ് സാദിഖ് ഓരോ വീട്ടുകാര്‍ക്കും വെള്ളം എത്തിക്കുന്നത്. നല്ല കിണര്‍വെള്ളം ലഭിച്ചിരുന്ന ഈ മേഖലകള്‍ മേഖലയിലെ പൂഴിയെടുപ്പിനെ തുടര്‍ന്നാണ് കുടിവെള്ള ക്ഷാമം അനുഭവിക്കുന്നതെന്നു കൗണ്‍സിലര്‍ പറഞ്ഞു.