ചാഴൂര്‍: ചേറ്റക്കുളത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മോട്ടറില്‍ നിന്നു ഷേക്കേറ്റ് കിണറ്റില്‍ വീണ തൊഴിലാളിയെ നാട്ടിക അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചാഴൂര്‍ വെട്ടിയാട്ടില്‍ വീട്ടില്‍ രതീഷിനെ (55) ആണ് കിണറ്റില്‍ നിന്നും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. രതീഷ്നെ പരുക്കുകളോടെ പഴുവില്‍ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസി.സ്റ്റേഷന് ഓഫിസര്‍ ടിആര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ ഓഫിസര്‍മാരായ എംഎ ചന്ദ്രന്, ജിനു, മെബിന്, മാനുവല്‍, വിപിന്ദത്ത്, ബൈജു, മൃത്യുഞ്ജയന് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അതേസമയം, കഴിഞ്ഞദിവസം ഏറ്റുമാനൂരില്‍ 11 കെവി വൈദ്യുതക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് മുപ്പതടി ഉയരത്തില്‍ ബോധരഹിതനായി കുടുങ്ങിക്കിടന്ന യുവാവിനെ പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. വെട്ടിമുകള്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍ ജോണ്‍സനാണു (45) സാരമായ പരുക്കുകളോടെ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.