ആളൂര്‍: വിശ്വാസികള്‍ക്കായി തുലാഭാര വഴിപാട് നടത്തി താഴേക്കാട് കുരിശുമുത്തപ്പന് തീര്‍ത്ഥാടനകേന്ദ്രം.
അടുത്ത ആഴ്ച മുതല്‍ വെള്ളിയാഴ്ചകളിലാണ് വിശ്വാസികള്‍ക്കായി തുലാഭാരം വഴിപാടായി ഏര്‍പ്പെടുത്തിയത്.
ഇതിന് മുന്നോടിയായി പുതിയ വികാരിയായി ചുമതലയേറ്റ ഫാ. ജോണ്‍ കവലക്കാട്ട് കുരിശുമുത്തപ്പന്റെ സന്നിധിയില്‍ ഏത്തപ്പഴംകൊണ്ട് തുലാഭാരം നടത്തി. അസി. വികാരി ഫാ.അഖില്‍ വടക്കന്‍, ട്രസ്റ്റിമാരായ വര്‍ഗീസ് പെരേപ്പാടന്, ലിയോസ് മൂഞ്ഞേലി, സെബാസ്റ്റ്യന്‍ പ്ലാശ്ശേരി, സെബാസ്റ്റ്യന്‍ മംഗലന്‍ എന്നിവര്‍ പങ്കെടുത്തു.