മലയിന്‍കീഴ്: കൊവിഡ് ലോക്ഡൗണ്‍ കാലത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞു ഭിന്നശേഷിക്കാരനായ വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്‍. വിളവൂര്‍ക്കല്‍ പെരുകാവ് തേവിക്കോണം വിജയകുമാറിനെ (മണിയന്56) ആണ് വീടിനു പിന്‍ഭാഗത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്നു സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തു. കാലിന് സ്വാധീനക്കുറവുള്ള വിജയകുമാര്‍ വിളവൂര്‍ക്കല്‍ പിടാരം ജംക്ഷനില്‍ 20 വര്‍ഷത്തിലേറെയായി വാടകമുറിയില്‍ സ്റ്റേഷനറി, ബേക്കറി സാധനങ്ങള്‍ കച്ചവടം ചെയ്യുകയായിരുന്നു.
ഇദ്ദേഹത്തിന് 10 ലക്ഷത്തിലേറെ രൂപയുടെ ബാധ്യത ഉള്ളതായി ബന്ധുക്കള്‍ സംശയിക്കുന്നു. ഭാര്യ : ശ്രീലേഖ. ഏക മകള്‍ മീനാക്ഷി എല്‍എല്‍ബി വിദ്യാര്‍ഥിയാണ്. സംസ്കാരം ഇന്ന് നടക്കും.
രണ്ട് മുറികള്‍ വാടകയ്ക്ക് എടുത്തായിരുന്നു വിജയകുമാര്‍ കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഒരു കട മുറി ഒഴിഞ്ഞു. കോവിഡ് തുടങ്ങിയതു മുതല്‍ കടയില്‍ കച്ചവടം ഇല്ലാതായെന്നും ബാങ്ക് ലോണ്‍ ഉള്‍പ്പെടെ കടം കൂടി. ഇനിയും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നുമാണ് വിജയകുമാര്‍ കുറില്‍ സൂചിപ്പിക്കുന്നത്.
പണം കൊടുക്കാനുളള ആളുകളുടെ പേരും കണക്കും കടയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും വാടക കുടിശിക അടക്കമുള്ള ബാധ്യതകളും കുറിപ്പിലുണ്ട്. സഹായിച്ച ഉറ്റ ബന്ധുവിനോടുള്ള കടപ്പാടും വസ്തു വിറ്റ് കടം തീര്‍ക്കണമെന്നതും കത്തില്‍ സൂചിപ്പിക്കുന്നു.