തിരുവനന്തപുരം: ഭാവി കേരളത്തിന് വേണ്ടി കേരളത്തിലെ ഒരു പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷനില്‍ നിന്ന് ഒരു സിവില്‍ സര്‍വീസ് ജേതാവിനെയെങ്കിലും വാര്‍ത്തെടുക്കുക’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഐലേണ്‍ ഐഎഎസ് ഒരു കോടി മുപ്പത്തഞ്ച് ലക്ഷം രൂപയുടെ മെഗാ സിവില്‍ സര്‍വീസ് സ്കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.
കേരളത്തിന്റെ നഗര-ഗ്രാമങ്ങളില്‍ ഉള്ളവരെ ഒരു പോലെ സിവില്‍ സര്‍വ്വീസ് സ്വപനത്തിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി, സ്കോളര്‍ഷിപ്പോടെ സിവില്‍ സര്‍വീസ് പഠനത്തിന് മിടുക്കരായ വിദ്യാര്‍ത്ഥികളെ ഓരോ പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി / കോര്പ്പറേഷന് / കോളേജ് അധികൃതര്‍ക്കും ശുപാര്‍ശ ചെയ്യാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അതെസമയം ജനറല്‍ മെറിറ്റില്‍ നേരിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നേടാനുള്ള അവസരം നല്‍കുന്നുണ്ട്.
പ്രത്യേക പരിഗണന നല്‍കേണ്ട ട്രാന്‍സ്ജന്‍ഡേഴ്സ്, പട്ടിക ജാതി -പട്ടിക വര്‍ഗ്ഗം, അംഗ വൈകല്യം ബാധിച്ചവര്‍, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര് തുടങ്ങിയവര്‍ക്ക് ഓരോ മേഖലയില്‍ നിന്നും പത്ത് പേര്‍ക്ക് പരിപൂര്‍ണ്ണമായും പരീക്ഷയുടെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ സൗജന്യ പഠനത്തിന്റെ സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്.
വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം മെയ് 1, ജൂണ്‍ 6, ജൂലായ് 25 തീയതികളില്‍ ആയി മൂന്ന് ഘട്ടങ്ങളായി നടത്തുന്ന സ്കോളര്‍ഷിപ്പ് പരീക്ഷയിലേക്ക് ഐലേണ്‍ വെബ്സൈറ്റില്‍ (www.ilearnias.com) നിന്നും ലഭിക്കുന്ന അപേക്ഷാഫോമില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളെ ശുപാര്‍ശ ചെയ്ത് പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി / കോര്പ്പറേഷന് അധികൃതര്‍ക്കോ ജനപ്രതിനിധികള്‍ക്കോ ഫോമുകള്‍ വെബ്സൈറ്റ് വഴിയോ / ഇമെയില്‍ ആയോ / പോസ്റ്റ് ആയോ സ്കോളര്‍ഷിപ്പ് പരീക്ഷാ തീയതികള്‍ക്ക് 72 മണിക്കൂര്‍ മുന്‍പ് ലഭിക്കത്തക്കവണ്ണം നല്‍കേണ്ടതാണ്. പരീക്ഷ എഴുതുന്നവരില്‍ നിന്ന് കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന 1350 ഓളം മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കാണ് പൂര്‍ണ്ണമായ സൗജന്യ പരിശീലനം മുതല്‍ പതിനായിരം രൂപയുടെ സ്കോളര്‍ഷിപ്പ് വരെ ലഭിക്കുക.
ചുരുങ്ങിയ സമയം കൊണ്ട് മലയാളികള്‍ക്ക് അഭിമാനമായ 107 സിവില്‍ സര്‍വീസ് ജേതാക്കളെ വാര്‍ത്തെടുക്കാന്‍ ഐലേണ്‍ സിവില്‍ സര്‍വീസ് അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ട്. 2021ലെ സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷയില്‍ 64 പേരെ നടക്കാന്‍ പോകുന്ന ഇന്റര്‍വ്യൂവിന് പ്രാപ്തമാക്കാനും ഐലേണിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച അധ്യാപകരെ അണിനിരത്തിയും ഓരോ വിദ്യാര്‍ത്ഥിയിലും കേന്ദ്രീകൃതമായ ക്വളിറ്റിയുള്ള സമഗ്ര പഠന പദ്ധതിയിലൂടെയുമാണ് ഐലേണ്‍ സിവില്‍ സര്‍വീസെന്ന സ്വപ്ന നേട്ടത്തിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നത്.
ഡിഗ്രി കഴിഞ്ഞവര്‍ക്കും പരീക്ഷക്ക് തയ്യാറെടുക്കുന്ന / റിസള്‍ട്ട് കാത്തിരിക്കുന്ന ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികള്‍ക്കും ഐലേണ്‍ സിവില്‍ സര്‍വീസ് സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്കുന്ന വിലാസത്തിലോ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
ഐലേണ്‍ ഐഎഎസ് അക്കാദമി
ഫസ്റ്റ് ഫ്ലോര്‍, മുല്ലശ്ശേരി ടവര്‍, വാന്റോസ് ജംക്ഷന്, തിരുവനന്തപുരം, കേരള
ഇമെയില്‍ : ilearnoffc@gmail.com
ഫോണ്‍ നമ്പറുകള്‍ : 8089166792, 7510353353
വെബ്സൈറ്റ് : https://www.ilearnias.com/