നെടുമങ്ങാട്: റോഡിലൂടെ നടന്ന് പോവുകയായിരുന്ന ബാലികയെ ബൈക്കിലെത്തി തടഞ്ഞു നിര്‍ത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 45കാരന് അറസ്റ്റില്‍. ഉഴമലയ്ക്കല്‍ സ്വദേശിയായ ബാലികയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അരുവിക്കര ഇരുമ്പ മരുതന്‍കോട് വിഎസ് നിവാസില്‍ ആര് ബിജു (45)നെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 29 ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു പ്രതിയെ കുറിച്ച് വ്യക്തമായ വിവരം കിട്ടിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവാണ് ബിജു.
സിഐ കെഎന്‍ മനോജ്, എസ്ഐമാരായ കെഎസ് ധന്യ, കെബി ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിലീപ്കുമാര്, രാംകുമാര്‍, എഎന്‍ സുരേഷ്ബാബു എന്നിവര്‍ ചേര്‍ന്നായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. വിവരം പുറത്തായതോടെ ഇയാള്‍ ഒളിവിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ബിജുവിനെ കോടതിയില്‍ ഹാജരാക്കി 14 ദിവസം റിമാന്‍ഡ് ചെയ്തു.