തിരുവനന്തപുരം: കെഎസ്ആര്‍ടിസി സെന്‍ട്രല്‍ ഗാരിജില്‍ നിര്‍ത്തിയിട്ട ബസിന്റെ ടയറുകള്‍ പരിശോധിക്കുന്നതിനിടെ, പിന്നോട്ടു വന്ന മറ്റൊരു ബസ് ഇടിച്ച് ടയര്‍ ഇന്‍സ്പെക്ടര്‍ക്ക് ദാരുണാന്ത്യം. കൈമനം മൈത്രി നഗര്‍ പ്രകാശ് ഭവനില്‍ എസ് ഐ പ്രകാശ് (52) ആണു മരിച്ചത്.
ഇന്നലെ രാവിലെ 11നായിരുന്നു അപകടം. പിന്നോട്ടെടുത്ത ബസിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് തമ്പാനൂര്‍ പോലീസ് പറഞ്ഞു. ഇരുബസുകള്‍ക്കും ഇടയില്‍ പ്രകാശ് ഞെരുങ്ങി. തലയ്ക്കു ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ജീവനക്കാര്‍ ചേര്‍ന്നു പുറത്തെടുത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒന്നരയോടെ മരിച്ചു.
മൃതദേഹം ഇന്നു പോസ്റ്റ്മോര്‍ട്ടം നടത്തി വിട്ടുനല്‍കും. സംസ്കാരം ഉച്ചകഴിഞ്ഞ് തൈക്കാട് ശാന്തി കവാടത്തില്‍. ഭാര്യ: സിന്ധു (കിള്ളിപ്പാലം പോപ്പുലര്‍ ഓട്ടമൊബീല്‍ കമ്പനി ജീവനക്കാരി). മകന് വൈശാഖ് (പൂജപ്പുര സെന്റ്മേരീസ് സെന്‍ട്രല്‍ സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി). ജോലിക്കിടെ സംഭവിച്ച അപകട മരണമായതിനാല്‍ കുടുംബത്തിനു ധനസഹായവും ഭാര്യയ്ക്കു ജോലിയും നല്‍കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.