ഹിന്ദു ആചാരപ്രകാരവും മുസ്ലിം ആചാരപ്രകാരവും ഇതര സമുദായത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സമൂഹത്തില്‍ ഉടലെടുത്ത വാക്പോരുകള്‍ക്ക് ഫേസ്ബുക്കിലൂടെ കിടിലന്‍ മറുപടി നല്കി മധ്യമപ്രവര്ത്തകന് ബാദുഷ ജമാല്‍. രണ്ടുപേര്‍, രണ്ട് ആചാരം, മൂന്ന് കല്യാണം’ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പില്‍ രണ്ട് സമുദായത്തില്‍പെട്ടവര്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ഭിന്ന അഭിപ്രായങ്ങളാണ് ബാദുഷ തുറന്നുകാട്ടുന്നത്.
കോട്ടയം പാല രാമപുരം സ്വദേശിനി അനുഷ അമ്മുവിനെയാണ് ബാദുഷ വിവാഹം കഴിച്ചത്. ഈമാസം 13ന് പാലാ രാമപുരം മൈക്കിള്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ വച്ച് ഹിന്ദു ആചാരപ്രകാരവും 16ന് നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ടൗണ്‍ ഹാളില്‍ വച്ച് മുസ്ലിം ആചാരപ്രകാരവുമായിരുന്നു ഇരുവരുടേയും വിവാഹം.
വിവാഹങ്ങള്‍ രണ്ടും ഭംഗിയായി നടന്നെന്നും തന്റെയോ ഭാര്യയുടെയോ വീട്ടുകാര്‍ക്ക് ഇല്ലാത്ത ശുഷ്കാന്തിയും വെപ്രാളവുമായിരുന്നു വിവാഹത്തിന്റെ കാര്യത്തില്‍ നാട്ടുകാരില്‍ ചിലര്‍ക്കെന്നും ബാദുഷ കുറിപ്പില്‍ പറയുന്നു. മാത്രമല്ല ഈ വിവാഹത്തിലൂടെ മതവികാരം വ്രണപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റെന്നും ബാദുഷ വ്യക്തമാക്കുന്നു. രണ്ട് ചടങ്ങുകളിലെയും ഫോട്ടോയും ബാദുഷ പങ്കുവെച്ചിട്ടുണ്ട്.
ബാദുഷയുടെ കുറിപ്പ് ഇങ്ങനെ…
രണ്ടുപേര്‍….??????
രണ്ട് ആചാരം????
മൂന്ന് കല്യാണം??
പ്രിയപ്പെട്ടവരെ ഞാന്‍ മുന്നേ പറഞ്ഞ പോലെ എന്റെ വിവാഹമായിരുന്നു. ഡിസംബര്‍ 13ന് ഹിന്ദു ആചാരപ്രകാരം കോട്ടയത്ത് വച്ചും 14 സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം നെയ്യാറ്റിന്‍കര റെജിസ്ടര്‍ ഓഫീസില്‍ വച്ചും 16ന് മുസ്ലിം ആചാരപ്രകാരം നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ടൗണ്‍ ഹാളില്‍ വച്ചും(സ്ക്രീന്‍ ഷോട്ട് സപ്ലെ ചെയ്യുന്നവര്‍ക്കായി പ്രത്യേകം എഴുതുന്നത്). വളരെ ഭംഗിയായി നടന്നു??. വിവാഹത്തിന് എന്റെ വീട്ടുകാര്‍ക്കോ അവളുടെ വീട്ടുകാര്‍ക്കോ ഇല്ലാത്ത ശുഷ്കാന്തിയും വെപ്രാളവുമായിരുന്നു എന്റെ നാട്ടുകാരില്‍ ചിലര്‍ക്ക്. അവര്‍ പിന്നെ സ്ക്രീന്‍ ഷോട്ടുകളും വിവാഹ ഫോട്ടോസും സപ്ലെ ചെയ്യാന്‍ തുടങ്ങി. ഫോട്ടോ കണ്ട ചിലരുടെ മത വികാരം വൃണപ്പെട്ടുവത്രെ??. അങ്ങനെ വൃണപ്പെട്ടവര്ക്ക് വേണ്ടിയാണ് ഈ പോസ്റ്റും. ഒരുപാട് പറയാന്‍ ഉണ്ടെങ്കിലും ഇപ്പോ പറയുന്നില്ല. വിവാഹം വിചാരിച്ചതിലും ഭംഗിയായി നടന്നു. കൂടെ നിന്നവര്‍ക്കും കൂട്ടത്തില്‍ നിന്ന് കുത്തിയവര്‍ക്കും(കുത്തിയവര്‍ 3ജി ആയതല്ലേ അതിന് പ്രത്യേക നന്ദി??) നന്ദി??????