പത്തനംതിട്ട: ആദ്യ ഭാര്യയിലെ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 3 ജീവപര്യന്തം വിധിച്ച് അതിവേഗ പോക്സോ കോടതി. ആദ്യ ഭാര്യയിലെ 12 വയസ്സുള്ള മകളെ പീഡിപ്പിച്ച കുറ്റത്തിന് വെച്ചൂച്ചിറ പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് അതിവേഗ പോക്സോ കോടതിയുടെ വിധി.
വയറുവേദന അനുഭവപ്പെട്ട കുട്ടിയോട് രണ്ടാനമ്മ വിവരങ്ങള്‍ ചോദിച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്നാണ് പോലീസില്‍ അറിയിച്ചത്. ലൈംഗിക പീഡനമാണെന്ന് കുട്ടിക്ക് പറയാന്‍ പോലും അറിയില്ലായിരുന്നു. പലതവണയായി കോടതി കുട്ടിയോട് ചോദിച്ചറിഞ്ഞാണ് 3 മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയത്.
376 (2 എന്‍) പ്രകാരം ജീവപര്യന്തവും 30,000 രൂപയും 376 (2 സി) അനുസരിച്ച് ജീവപര്യന്തവും 25,000 രൂപയും 376 (2 ഐ) പ്രകാരം ജീവപര്യന്തവും 30,000 രൂപയും ശിക്ഷിച്ചു കൊണ്ട് അതിവേഗ പോക്സോ ജഡ്ജി കെഎന്‍ ഹരികുമാര്‍ ഉത്തരവായി. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കിരണ്‍ രാജ് ഹാജരായി.