മല്ലപ്പള്ളി: വയോധികയായ മാതാവിനൊപ്പം അപൂര്‍വ രോഗം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട സഹോദരങ്ങളെയും പരിപാലിക്കുന്ന പിആര്‍ ശ്യാമളകുമാരിക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്. കുടുംബത്തിന് മരുന്നു വാങ്ങുന്നതിനും ഭക്ഷണത്തിനുമായി 2 ലക്ഷം രൂപ നല്കി.
പ്രോഗ്രസീവ് മസ്കുലര്‍ ഡിസ്ട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച പിആര്‍ പ്രകാശ്കുമാര് (57), പിആര്‍ സന്തോഷ്കുമാര്‍ (55), മാതാവ് എംകെ രത്നമ്മ (81) എന്നിവരോടൊപ്പമാണ് ശ്യാമളകുമാരി ജാവിതത്തോട് പടവെട്ടുന്നത്.
ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയാണ് കുടുംബത്തിന് കൈത്താങ്ങായി എത്തിയത്. ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍ബി സ്വരാജ് കുന്നന്താനം പേരൂര്‍ വീട്ടിലെത്തിയാണ് തുക കൈമാറി. കുന്നന്താനം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മാന്താനം ലാലന് സന്നിഹിതനായിരുന്നു.