പത്തനംതിട്ട: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വയോധികനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മകനും മരുമകളും അറസ്റ്റില്‍. 75കാരനായ വലഞ്ചുഴി തോണ്ടമണ്ണില്‍ റഷീദിനെയാണ് മകന് ഷാനവാസും മരുമകള്‍ ഷീജയും ചേര്‍ന്ന് മര്‍ദിച്ചത്.
വടി ഉപയോഗിച്ച് റഷീദിനെ അടിച്ചു വീഴ്ത്തിയ ശേഷമായിരുന്നു മര്‍ദനം. വെളളിയാഴ്ച രാവിലെ എട്ടു മണിയോടെ ആരംഭിച്ച മര്‍ദനം അരമണിക്കൂര്‍ നീണ്ടു നിന്നു. റഷീദിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസികള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിതോടെയാണ് മകനും മരുമകളും കുടുങ്ങിയത്.
ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ട പോലീസ് കേസ് എടുക്കുകയായിരുന്നു. ഇവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് മര്‍ദനമെന്ന് പോലീസ് പറഞ്ഞു.