മലയാലപ്പുഴ: വൈദ്യുതി ബന്ധം വിഛേദിച്ചുതോടെ വായു നല്‍കിയിരുന്ന എയര്‍ പമ്പിന്റെ പ്രവര്‍ത്തനം നിലച്ചു. പുതിയ മീന്‍കുളത്തിലെ മത്സ്യക്കുഞ്ഞുങ്ങള്‍ മുഴുവന്‍ ചത്തുപൊങ്ങി. മലയാലപ്പുഴ കിഴക്കേകറ്റനാട്ട് കെ അനില്‍ കുമാര്‍ എന്ന പുതുസംരംഭകനാണ് ആയിരക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായത്.
മത്സ്യങ്ങള്‍ക്ക് ആവശ്യമായ വായു വെള്ളത്തിലേക്കു നല്കാന് എയര്‍ പമ്പാണ് ഉപയോഗിക്കുന്നത്. വൈദ്യുതി ഇല്ലാതായതോടെ ഇതിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മീനുകള്‍ ചത്തു പൊങ്ങാന്‍ കാരണം. സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വീട്ടുവളപ്പിലെ മത്സ്യകൃഷി പദ്ധതിയിലേക്ക് പഞ്ചായത്തില്‍ നിന്ന് അനിലിനെ തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു.
അങ്ങനെയാണ് നല്ലൂര് തോമ്പില്‍ കൊട്ടാരത്തിനു സമീപം പ്രവര്‍ത്തിക്കുന്ന സ്വന്തം കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഭാഗത്ത് ബയോഫ്ലോക് മത്സ്യകൃഷി രണ്ടര മാസം മുന്‍പ് അനില്‍ ആരംഭിക്കുന്നത്. ഫിഷറീസ് വകുപ്പ് എത്തിച്ച 1250ല്‍ പരം ഗിഫ്റ്റ് തിലോപ്പിയ ഇനം മത്സ്യ കുഞ്ഞുങ്ങളെയാണ് ഇതില്‍ വളര്‍ത്തിയിരുന്നത്.
എയര്‍ പമ്പ് ഉപയോഗിച്ചായിരുന്നു വെള്ളത്തില്‍ വായു കലര്‍ത്തിയിരുന്നത്. അതിനുള്ള വൈദ്യുതി ഉപയോഗിച്ചു വന്നത് സമീപത്തെ തന്റെ കെട്ടിടത്തിലെ വാണിജ്യ ആവശ്യത്തിനു അനുവദിച്ച വൈദ്യുത കണക്ഷനില്‍ നിന്നാണ്.
ഇതിനിട അപ്രതീക്ഷിതമായി ഭാര്യ കൊവിഡ് ബാധിതയായി. അതോടെ ക്വാറന്റീനില്‍ പ്രവേശിക്കേണ്ടി വന്നു. തുടര്‍ന്നു അനിലിനും കൊവിഡ് ബാധിച്ചതോടെ ഒരു മാസത്തില്‍ അധികം പുറത്തേക്ക് ഇറങ്ങാനോ എന്തെങ്കിലും ജോലികള്‍ ചെയ്യാനോ കഴിയാത്ത അവസ്ഥയായി. സാമ്പത്തികമായി ആകെ തകര്‍ന്ന അവസ്ഥയിലാണ് വൈദ്യുത ബില്‍ അടയ്ക്കുന്ന കാര്യത്തില്‍ നാലഞ്ചു ദിവസം വൈകിയത്.
ആറാം ദിവസം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി ഒരു അറിയിപ്പും നല്‍കാതെ വൈദ്യുതി ബന്ധം വിഛേദിച്ചു. വിവരം അറിയാതിരുന്നതു കാരണം മീനുകളുടെ കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം ദിനമാണ് അനില്‍ കാര്യം അറിയുന്നത്. അപ്പോഴേക്കും മീനുകള്‍ മുഴുവന്‍ ചത്തു പൊങ്ങിയിരുന്നു. വിഷയത്തില്‍ തനിക്കു നീതി ലഭിക്കണമെന്നു കാട്ടി ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി നല്കി കാത്തിരിക്കുകയാണ് ഈ പുതുസംരംഭകന്‍.