അടൂര്‍: സുഹൃത്തിന്റെ വീടിനു സമീപം കാറിനുള്ളില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി. കൈപ്പട്ടൂര്‍ വള്ളിക്കോട് ചന്ദ്രകുമാറിന്റെ മകന് സുധീഷിനെയാണ് (24) ചിരണിക്കല്‍ കോളനിയില്‍ സുഹൃത്തിന്റെ സഹോദരിയുടെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
ബുധനാഴ്ച രാത്രി സുധീഷ് സുഹൃത്ത് വിജേഷുമായി സ്കൂട്ടറില്‍ ചിരണിക്കലിലുള്ള വീട്ടിലേക്ക് പോയിരുന്നു. ഇതിനിടയില്‍ പന്നിവിഴ സെന്റ് തോമസ് സ്കൂളിനു സമീപത്തു വച്ച് സ്കൂട്ടര്‍ മറിഞ്ഞ് അപകടം സംഭവിച്ചിരുന്നതായും സുധീഷിനു തലയ്ക്കു പരുക്കേറ്റിരുന്നതായും പറയുന്നു. ഇതു കാര്യമാക്കാതെ സുധീഷും സുഹൃത്തും കാറില്‍ ചിരണിക്കലില്‍ എത്തി. ഈ കാറില്‍ തന്നെ അവര്‍ ഉറങ്ങി.
പുലര്‍ച്ചെ വിളിച്ചെങ്കിലും ഉണരാത്തതിനെ തുടര്‍ന്ന് സുധീഷിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നെന്നാണ് സുഹൃത്ത് പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നത്. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. കൊവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും