തിരുവല്ല: കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ മകന് അറസ്റ്റില്‍. കവിയൂര്‍ തൂവുങ്കമലയില് ലക്ഷം വീട് കോളനിയില്‍ ബിനേഷ് (31) ആണ് പോലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച രാത്രി 8 മണിയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ ബിനീഷ് പിതാവ് വിന്‍സന്റിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. തലയ്ക്കേറ്റ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിന്‍സന്റിന്റെ നില ഗുരുതരമാണ്.
സംഭവശേഷം ഒളിവില്‍ പോയ ബിനേഷിനെ തിരുവല്ല പോലീസ് പിടികൂടുകയായിരുന്നു. ബിനേഷും പിതാവ് വിന്‍സന്റും മാത്രമാണ് വീട്ടില്‍ താമസം. മദ്യപിച്ചെത്തുന്ന ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നതായി സമീപ വാസികള്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.