മലമ്പുഴ: പാഴ്വസ്തുക്കളില് നിന്നു സംഗീത ഉപകരണങ്ങളുണ്ടാക്കി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി യുവാവ്. മുണ്ടൂര്‍ കൂട്ടുപാത ഗാന്ധിനഗര്‍ മാരാത്ത് വീട്ടില്‍ എംഎസ് പ്രണവ് ആണ് അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയത്.
കുപ്പി, ഗ്ലാസ്, കാര്‍ഡ് ബോര്‍ഡ്, പ്ലാസ്റ്റിക് ഷീറ്റ്, ചാര്‍ട്ട് പേപ്പര്‍, തെര്‍മോകോള്‍, കനം കുറഞ്ഞ കമ്പി എന്നിവ കൊണ്ടാണ് സംഗീത ഉപകരണങ്ങള്‍ നിര്‍മ്മിച്ചത്. ഗിത്താര്‍, വീണ, വയലിന്, ഹാര്‍മോണിയം, പിയാനോ തുടങ്ങിയ ഉപകരങ്ങള്‍ ഉണ്ടാക്കിയാണു പ്രണവ് നേട്ടം കരസ്ഥമാക്കിയത്.
കോഴിക്കോട് ലോ കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പ്രണവ്. മലമ്പുഴ പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് സുരേഷ് കുമാറാണ് അച്ഛന്. അമ്മ ശ്രീജ.