പാലക്കാട് : അട്ടപ്പിള്ളത്ത് നവജാത ശിശുവിനെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിനെ ഉപേക്ഷിച്ചതെന്നു കരുതുന്ന അസം സ്വദേശിയെ പോലീസ് പിടികൂടി. അങ്കമാലിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ കുഞ്ഞിന്റെ അമ്മയാണെന്നാണ് വിവരം.
പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ച് തൊട്ടടുത്ത ബസ്സില്‍ കയറി ഇവര്‍ അങ്കമാലിയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ഇവരെ അങ്കമാലിയില്‍ നിന്ന് പിടികൂടി.
ശനിയാഴ്ച രാവിലെ 11.30ഓടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില് കേട്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. അട്ടപ്പിള്ള പേട്ടക്കാട് റോഡരികില്‍ നിന്നാണ് നവജാത ശിശുവിനെ കണ്ടെത്തുന്നത്.
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു കുഞ്ഞ്. ഉടനെ പോലീസില്‍ നാട്ടുകാര്‍ വിവരമറിയിച്ചു. പോലീസെത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പെണ്‍കുഞ്ഞാണെന്ന് പോലീസ് അറിയിച്ചു.