കടമ്പഴിപ്പുറം: തട്ടിപ്പുകള്‍ പല വിധമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഓണ്‍ലൈന്‍ ഫ്രോഡുകള്‍ ഒരു വശത്ത് പോലീസിന് തീരാത്തലവേദന സൃഷ്ടിക്കുമ്പോള്‍ ഇപ്പോഴിതാ തട്ടിപ്പുകാര്‍ നേരിട്ടും ഇറങ്ങിയിരിക്കുകയാണ്. പാലക്കാട് ബൈക്ക് വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് ബൈക്കുമായി മുങ്ങി.
പാലക്കാട് കടമ്പഴിപ്പുറത്താണ് സംഭവം. റജിസ്ട്രാര്‍ ഓഫിസിനു സമീപം ഉപയോഗിച്ച ഇരുചക്ര വാഹനങ്ങള്‍ വില്പന നടത്തുന്ന ഷോറൂമില്‍ ബൈക്ക് വാങ്ങാനെന്ന വ്യാജേന എത്തി ട്രയല്‍ ഓട്ടത്തിന് പോയ യുവാവ് ബൈക്കുമായി കടന്നു കളയുകയായിരുന്നു.
ഇയാള്‍ സ്കൂട്ടറിലാണ് ഇവിടേക്കു വന്നത്. ഈ സ്കൂട്ടറിന്റെ റജിസ്ട്രേഷന് വ്യാജമാണ്. ഇതു മോഷ്ടിച്ചതാണെന്നു സംശയിക്കുന്നു. ഇയാളുടെ ചിത്രങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഷോറൂം ഉടമ കോങ്ങാട് പോലീസില്‍ പരാതി നല്കി.