വടക്കഞ്ചേരി: ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിട്ടും സത്യപ്രതിജ്ഞയും ആഹ്ലാദാരവങ്ങളും കഴിഞ്ഞപ്പോള്‍ പതിവുപോലെ കടല വില്പനയ്ക്ക് എത്തി ഹുസൈനാര്. 11ാം വാര്‍ഡില്‍ നിന്ന് വിജയിച്ച വിജെ ഹുസൈനാര് ആണ് ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ചെയ്തുകൊണ്ടിരുന്ന തൊഴില്‍ നിര്‍ത്താതെ തുടരുന്നത്.
വടക്കഞ്ചേരി ടൗണിലെ മന്ദം ജംക്ഷനില്‍ പെട്ടിവണ്ടിയില്‍ കടല വറുത്തു വില്പന നടത്തിയാണു ഹുസൈനാര് കുടുംബം പോറ്റുന്നത്. 40 വര്‍ഷമായി വടക്കഞ്ചേരിക്കാര്‍ക്ക് ചൂടുകടല നല്കി ജിവിതം പുലര്‍ത്തുകയാണ് ഇദ്ദേഹം.
ഇന്നലെ രാവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ലിസി സുരേഷ് പഞ്ചായത്ത് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഉച്ചയ്ക്കു ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ മോഹന്‍ദാസിനെ പരാജയപ്പെടുത്തി ഹുസൈനാര് ഉപാധ്യക്ഷനാവുകയായിരുന്നു.
തെരഞ്ഞെടുപ്പ് തിരക്കിനിടയിലും എല്ലാദിവസവും ഹുസൈനാര് കടല വില്പനക്കെത്തിയിരുന്നു. മുന്‍പു പഞ്ചായത്ത് അംഗമായിരുന്നപ്പോഴും രാവിലെ വാര്‍ഡിലെ വീടുകളില്‍ എത്തി ക്ഷേമം അന്വേഷിക്കുകയും ആവശ്യമുള്ള കാര്യങ്ങള്‍ നടത്തിക്കൊടുക്കുകയും ചെയ്ത ശേഷം വൈകിട്ടായിരുന്നു ജോലി.