മലപ്പുറം: ഒന്‍പതു വയസുകാരനെ പുഴയിലെറിഞ്ഞ പിതൃസഹോദരന് പോലീസ് കസ്റ്റഡിയില്‍. കഴിഞ്ഞ പതിമൂന്നാം തിയതി മുതലാണ് മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശി മുഹമ്മദ് സലീമിന്റെ മകന് മുഹമ്മദ് ഷഹീനെ കാണാതായത്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പിതൃസഹോദരനെ കസ്റ്റഡിയില്‍ എടുത്തത്.
പ്രളയസമയത്ത് കുട്ടിയെ കടലുണ്ടി പുഴയില്‍ തള്ളിയെന്നാണ് പിതൃസഹോദരന് മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. കുട്ടിയുടെ പിതാവില്‍ നിന്ന് പണം തട്ടാനാണ് തട്ടിക്കൊണ്ടുപോയതെന്നും ഇയാള്‍ വെളിപ്പെടുത്തി. കുട്ടിയെ ആനക്കയം പാലത്തില്‍നിന്ന് ജീവനോടെ പുഴയിലേക്ക് എറിഞ്ഞെന്നാണ് പിതൃസഹോദരന് മുഹമ്മദ് നല്കിയ മൊഴി.
മങ്കരത്തൊടി അബ്ദുള്‍സലീം-ഹസീന ദമ്പതികളുടെ മകനായ നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹീനെ ഓഗസ്റ്റ് 13 നാണ് കാണാതായത്. സ്കൂളിനു സമീപത്തുനിന്ന് ഷഹീന്റെ സൈക്കിളും ആനക്കയത്തുനിന്ന് ബാഗും നേരത്തെ കണ്ടുകിട്ടിയിരുന്നു. ഷഹീനെ കിട്ടുമെന്ന പ്രതീക്ഷയില്‍ മുമ്പോട്ടു പോകുമ്പോഴാണ് നടുക്കുന്ന വാര്‍ത്ത.