വഴിക്കടവ്: ആരോരുമില്ലാതെ തനിച്ചു ജീവിക്കുന്ന സ്ത്രീക്ക് തിമിര ശസ്ത്രക്രിയ ചെയ്ത് ശേഷം ആശുപത്രിയില്‍ താങ്ങായി എത്തി സിവില്‍ ഡിഫന്‍സ് അംഗം. മരുത അരഞ്ഞിപ്പാലത്തിങ്ങല് വിജയകുമാരി (63)ക്കാണ് നിലമ്പൂര്‍ അഗ്നിരക്ഷാനിലയത്തിലെ സിവില്‍ ഡിഫന്‍സ് അംഗമായ എം പൗര്‍ണമി ആശുപത്രിയില്‍ തുണയായി എത്തിയത്.
വിജയകുമാരിക്ക് തിമിര ശസ്ത്രക്രിയ അത്യാവശ്യമായിരുന്നു. തനിച്ചു താമസിക്കുന്ന ഇവര്‍ക്ക് ആശുപത്രിയില്‍ കൂടെ പോകാന്‍ ആരുമില്ലാത്തതിനാല്‍ ബന്ധുവീടുകളിലും അയല്പക്കത്തും സഹായം ചോദിച്ചു നടക്കുമ്പോഴാണ് പൗര്‍ണമി സഹായത്തിനെത്തിയത്.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സര്‍ജറി കഴിഞ്ഞ വിജയകുമാരിയെ പ്രാഥമിക ആവശ്യത്തിന് കൊണ്ടുനടക്കുന്നതും മരുന്നും ഭക്ഷണവും നല്‍കുന്നതും എല്ലാം പൗര്‍ണമിയാണ്.