പൊന്നാനി: മുഅല്ലിമുകള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. എസ്എംഎ പൊന്നാനി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് നിര്‍ദ്ധരരായ മുഅല്ലിമീങ്ങള്‍ക്കും പള്ളി ഇമാമുമാര്‍ക്കും 200 ഓളം ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത്.
ഭാര്യ പിതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന ഹസൈനാര്‍ ഹാജി കൊരഞ്ഞിയൂറിന്റെ സ്മരണാര്‍ത്ഥം കിറ്റ് നല്കി വിതരണോത്ഘാടനം ഹാജി റോഷന് മുഹമ്മദ് ഗുരുവായൂര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കേരള ഹജ്ജ് കമ്മിറ്റ് മെമ്പര്‍ കെഎം മുഹമ്മദ് കാസിം കോയ അധ്യക്ഷത വഹിച്ചു.
മദ്രസ്സ ക്ഷേമനിധി ബോര്‍ഡ് അംഗം സിദ്ധീഖ് അയിലക്കാട് മുഖ്യ പ്രഭാഷണം നടത്തി, ശാഹുല്‍ ഹമീദ് ഹാജി, സിഎം ഹനീഫ മൗലവി, യഹിയ സഖാഫി, നജീബ് അഹ്സനി, കെഎം ഇബ്രാഹിം ഹാജി, മുഹമ്മദലി സഖാഫി, ഇസ്മാഇല് അന്‍വരി എന്നിവര്‍ സംസാരിച്ചു.