പൊന്നാനി: പരിശുദ്ധമായ റംസാന് ശരീഫിന്റെ പവിത്രതയെ കാത്തുസൂക്ഷിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെഎം മുഹമ്മദ് കാസിം കോയ പറഞ്ഞു. എസ്എംഎ പൊന്നാനി സോണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊവിഡ് പാശ്ചതലത്തില്‍ ദുരിതത്തിലായ മദ്രസ്സ അധ്യാപകര്‍ക്കും നിര്‍ദ്ധരായ കുടുംബങ്ങള്‍ക്കും റംസാന് കിറ്റ് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാന ധര്‍മ്മം കൊണ്ട് ഏറ്റവും പുണ്യം കരസ്ഥമാക്കുന്ന ഈ റംസാന് മാസത്തില്‍ സഹജീവികളുടെ പ്രയാസം പരിഹരിച്ചും, സകല പാപങ്ങളും പൊറുക്കപെടുന്ന ഈ മാസത്തില്‍ സമയം നഷ്ടപെടുത്താതെ എല്ലാവരും ഇബാദത്തില്‍ ഏര്പെടണമന്നും കാസിം കോയ പറഞ്ഞു. തന്റെ സമൂഹത്തോടു സ്നേഹവും കടപ്പാടും ഊട്ടിയുറപ്പിച്ച് കൊണ്ട് പരിശുദ്ധ റംസാനിന്റെ പവിത്രത കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി ഹനീഫ മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹാജി ശാഹുല്‍ ഹമീദ് മൗലവി, വി ഹംസ സഖാഫി, ഉസ്മാന് കാമില്‍ സഖാഫി, അലി സഅദി, പിപി ഹംസത്ത് മൗലവി, ഇസ്മാഈല്‍ അന്‍വരി, അസ്കര്‍ അലി, എന്നിവര്‍ സംസാരിച്ചു.