അരീക്കോട്: സ്കൂള്‍വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കാവനൂര്‍ തവരാപറമ്പ് മൂപ്പാന്തൊടി വീട്ടില്‍ ശിഹാബിനെ (38) ആണ് പോക്സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.
സ്കൂള്‍വിട്ട് വീട്ടിലേക്ക് ഓട്ടോയില്‍ പോകുന്നതിനിടെ ആയിരുന്നു സംഭവം. മുതിര്‍ന്നയാളും 2 കുട്ടികളും വിദ്യാര്‍ത്ഥിയുടെ കൂടെയുണ്ടായിരുന്നു. ഇവര്‍ വഴിയില്‍ ഇറങ്ങി. ഇറങ്ങാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ വീട്ടിലെത്തിച്ചു നല്‍കാമെന്നു പറഞ്ഞു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വഴിയില്‍ വച്ചു കയറിപ്പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കുതറി ഓടി രക്ഷപ്പെട്ട കുട്ടി അടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നു. കുട്ടി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഓട്ടോയും പോലീസ് കസ്റ്റഡിയിലെത്തു.
ഇന്‍സ്പെക്ടര്‍ എ ഉമേഷിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ വിവി വിമല്‍, പി വിജയന്, എഎസ്ഐ എം കബീര്‍, സിപിഒ മുരളീധരന് എന്നിവരാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.