അരീക്കോട്: ശത്രുകളില്‍ നിന്നും രക്ഷതേടി കടയിലേക്ക് അഭയം തേടി ഓടിയെത്തിയതാണ് പുള്ളിമാന്‍. ശരവേഗത്തില്‍ കുതിച്ചെത്തിയ പുള്ളിമാന്‍ വന്നു കയറിയതാകട്ടെ ചില്ലു വാതിലിലേക്കും. ഗ്ലാസ് പൂര്‍ണമായും തകര്‍ത്ത് വന്ന വഴി തന്നെ തിരിച്ചോടി.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. കിഴുപറമ്പ് പത്തനാപുരം പള്ളിയോട് ചേര്‍ന്നുള്ള കടയിലേക്കാണ് പുള്ളിമാന്‍ ഓടിയെത്തിയത്. ചെറുപുഴ വഴി വന്ന മാനിനെ മറ്റേതോ ജീവികള്‍ ഓടിച്ച് കടയില്‍ അഭയം തേടിയതാകാമെന്ന് കരുതുന്നു.
കടയിലെ ഗ്ലാസ് കാണാതെ അകത്ത് കയറിയ മാന്‍ ഗ്ലാസ് കൊണ്ട് നിര്‍മിച്ച വാതില്‍ പൂര്‍ണമായും തകര്‍ത്തു. റോഡില്‍ വന്‍ തിരക്കുള്ള സമയമായിരുന്നു. ഗ്ലാസ് കഷ്ണങ്ങള്‍ വീഴുന്ന ശബ്ദം കേട്ടതോടെ മാന്‍ ശരിക്കും പേടിച്ചു. കടയിലേക്ക് പാഞ്ഞടുത്ത മാന്‍ അതേ വേഗതയില്‍ ചെറുപുഴ ഭാഗത്തേക്ക് തന്നെ തിരിച്ചോടി.