തിരൂര്‍: കാല് വഴുതി കിണറ്റില്‍ വീണ യുവതിയെ ബഹളം കേട്ടെത്തിയ അയല്‍വാസി കിണറ്റില്‍ ചാടി രക്ഷപ്പെടുത്തി. തിരൂര്‍ തെക്കന്‍ അന്നാര ഓവുംകുന്നത് മണികണ്ഠന്റെ ഭാര്യ സുമതിയെയാണ് അയല്‍വാസി വെള്ളാംപറമ്പില്‍ മുഹമ്മദ് റാഫി രക്ഷിച്ചത്.
വെള്ളം കോരാനായി കിണറിനരികില്‍ എത്തിയതായിരുന്നു സുമതി. ഇതിനിടെ ആള്‍മറയ്ക്ക് ഉയരം കുറവായിരുന്ന കിണറ്റിലേക്കു ഇവര്‍ കാല് വഴുതി വീഴുകയായിരുന്നു. സംഭവം കണ്ട് സ്ഥലത്തുണ്ടായിരുന്ന സ്ത്രീകള്‍ ബഹളം വച്ചതു കേട്ട് റാഫി ഓടി എത്തുകയായിരുന്നു.
സംഭവം അറിഞ്ഞ് ഒട്ടും അമാന്തിക്കാതെ റാഫിയും കിണറ്റിലേക്ക് എടുത്തു ചാടി. 7 അടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റില്‍ മുങ്ങിപ്പോയ സുമതിയെ വെള്ളത്തിനു മുകളില്‍ എത്തിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മറ്റുള്ളവര്‍ കസേര ഇറക്കിയാണു ഇവരെ കരയ്ക്കെത്തിച്ചത്.
വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയപ്പോഴേക്കും യുവതിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കാര്യമായ പരുക്കുകള്‍ ഒന്നുമില്ലാത്തതിനാല്‍ ഉച്ചയോടെ ആശുപത്രി വിട്ടു. കേബിള്‍ ടിവി ശൃംഖലയിലെ ടെക്നിഷ്യനായി ജോലി ചെയ്യുകയാണ് റാഫി.