മലപ്പുറം: മലപ്പുറം മങ്കടയില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ പെണ്‍കുട്ടികളുടെ മാതാവ് കീഴടങ്ങി. മഞ്ചേരി പോക്സോ കോടതിയിലാണ് കീഴടങ്ങിയത്.
മാതാവിന്റെ ഒത്താശയിലാണ് പീഡനമെന്നായിരുന്നു കുട്ടികളുടെ മൊഴി. ഒന്‍പതും അഞ്ചും വയസുള്ള കുട്ടികളാണ് അമ്മയുടെ ഒത്താശയില്‍ പീഡനത്തിനിരയായത്.
ഒരു വര്‍ഷമായിട്ടും കേസില്‍ അറസ്റ്റുണ്ടായില്ല. തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഒളിവിലായിരുന്ന അമ്മയുടെ കീഴടങ്ങല്‍. അമ്മയെ കസ്റ്റഡിയില്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മഞ്ചേരി പോക്സോ കോടതിയില്‍ അപേക്ഷ നല്കി.
അമ്മയെ ചോദ്യം ചെയ്താല്‍ പെണ്‍കുട്ടികള്‍ പേര് വെളിപ്പെടുത്തിയ പ്രതികളെ കുറിച്ചുള്ള വിവരം വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
കുട്ടികളെ അമ്മക്ക് വിട്ടു കൊടുക്കാന്‍ നീക്കമുണ്ടായപ്പോള്‍ ചൈല്ഡ്ലൈന് നിര്‍ഭയ ഉള്‍പ്പെടെയുള്ള ബാലാവകാശ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പായില്ല.