കോഴിക്കോട് :കൊയിലാണ്ടിയിൽ അഞ്ചംഗ സായുധ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. ഊരള്ളൂർ സ്വദേശി അഷ്റഫിനെയാണ് തട്ടികൊണ്ടുപോയത്. സംഭവത്തിനു പിന്നിൽ സ്വർണക്കടത്തു സംഘമെന്ന് സംശയിക്കുന്നതായി പൊലീസ്്.
ഇന്നു രാവിലെ ഊരള്ളൂരിലെ വീട്ടിൽവെച്ചാണ് അഷ്റഫിനെ വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ബന്ധുക്കളെ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി ബന്ധുക്കളുടെ മൊഴിയെടുക്കൽ ആരംഭിച്ചു.
അഷ്റഫ് ഒന്നരമാസം മുമ്പാണ് വിദേശത്തുനിന്നെത്തിയത്. സ്വർണക്കടത്തിൽ കാരിയറായി ഇയാൾ പ്രവർത്തിച്ചിരുന്നതായാണ് പൊലീസിൻറെ സംശയം. ഇയാളുടെ കയ്യിൽകൊടുത്തുവിട്ട സ്വർണം മാറ്റാർക്കെങ്കിലും കൈമാറിയോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.