വടകര: റേഷനരിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടു ഞെട്ടി കാർഡുടമ. വള്ളിക്കാട് അയിവളപ്പ് കുനിയൽ രാജനു കിട്ടിയ അരിയിലാണ് ചത്ത പാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടത്.
ഇന്നലെ ഉച്ചയ്ക്ക് പുഴുങ്ങൽ അരി വാങ്ങി വീട്ടിലെത്തി സഞ്ചിയിൽ നിന്നു വേറെ പാത്രത്തിലേക്ക് മാറ്റുമ്പോഴാണ് പാമ്പിന്റെ അവശിഷ്ടം കണ്ടത്. ഉടൻ കടയിൽ വിവരം അറിയിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് സംഭവം അന്വേഷിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ ടിസി സജീവൻ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും. കിറ്റ് അടുത്തയാഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങും. അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.