കൊഴിക്കോട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയായ ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ കര്‍ഷകനെ ആന ചവിട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി. കോണ്ണൂര്കണ്ടി സ്വദേശി വടക്കേതടത്തില്‍ സെബാസ്റ്റ്യനെ (60) ആണ് ആന ചവിട്ടി കൊന്നത്.
സെബാസ്റ്റ്യന്‍ ഇന്നലെ വൈകിട്ട് ബന്ധുവീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിനുശേഷം മലമുകളിലുള്ള തന്റെ വീട്ടിലേക്ക് പോയതാണ്. ഇന്ന് രാവിലെ മലമുകളിലെ മറ്റൊരു കര്‍ഷകനാണ് സെബാസ്റ്റ്യനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആന ചവിട്ടിക്കൊന്നതായി മനസ്സിലായത്. അരീക്കോട് സ്റ്റേഷനില്‍ നിന്നും പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക മാറ്റി.
പ്രദേശത്ത് നേരത്തെയും വന്യമൃഗശല്യം രൂക്ഷമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. പ്രദേശവാസികള്‍ നിരവധി തവണ അധികാരികള്‍ക്ക് പരാതി നല്‍കുകയും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് പ്രദേശവാസികളായ കര്‍ഷകര്‍ പറയുന്നു.
കാട്ടാന ശല്യത്തിനും വന്യജീവി ശല്യത്തിനും ഉടന്‍ പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് താമരശ്ശേരി രൂപത ഇന്‍ഫാം ഡയറക്ടര്‍ ഫാദര്‍ ജോസ് പെണ്ണാംപറമ്പില്‍ പ്രതികരിച്ചു. ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ജിഷ പ്രദേശം സന്ദര്‍ശിച്ചു.