കോഴിക്കോട്: ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് ഒരുക്കിയ സമൂഹവിവാഹ വേദിയില്‍ ഇന്നലെ 8 ദമ്പതിമാര്‍ പുതുജീവിതത്തിലേക്ക് ചുവടുവെച്ചു. നവദമ്പതികള്‍ക്ക് സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമടക്കമുള്ള സമ്മാനങ്ങളും കൈമാറി.
പുതിയങ്ങാടി സ്വദേശികളായ റെന-ഹര്ഷന്, വയനാട് നെടുങ്കരണ സ്വദേശികളായ ഡെല്‍ന-വിനോദ്, ഒളവണ്ണ സ്വദേശികളായ അഞ്ജു-മൃദുല്‍, ചെറുവറ്റ സേവാഭാരതിയിലെ ശാലിനി-സുധീര്‍, വയനാട് കാട്ടൂര്‍ സ്വദേശികളായ ശബ്ന-യാക്കൂബ്, വടുവന്‍ചാല്‍ സ്വദേശികളായ വിവിഷ്ണ-അജയ്, കൊടുവള്ളി സ്വദേശികളായ ചിത്ര-ബൈജു, പുതിയങ്ങാടി സ്വദേശികളായ ഗീതു-അജിന് എന്നിവരാണ് ഇന്നലെ ലയണ്‍സ് ക്ലബിന്റെ സഹായത്തോടെ വിവാഹിതരായത്.
ചടങ്ങ് ഡോ. ഒവി സനല്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് പ്രസിഡന്റ് വല്‍സല ഗോപിനാഥ് അധ്യക്ഷയായി. കെ.ടി അജിത്ത്, മധുശ്രീ മധു, യോഹന്നാന് മറ്റത്തില്‍, ഷാജി ജോസഫ്, കെകെ സെല്‍വരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.