തിരുവനന്തപുരം: ജനവിധി മാനിക്കുന്നതായും വിജയിച്ചവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും കെപിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ജനവിധി മാനിക്കുന്നു. ഇത്തരം ഒരു ജനവിധി ഉണ്ടാകേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്ക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പരാജയത്തെ പരാജയമായി കോണ്‍ഗ്രസ് കാണുന്നു. ആ പരാജയത്തെ പരാജയമായി വിലയിരുത്തുന്നു. കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം ഒരു കാലത്തും കളഞ്ഞിട്ടില്ല.
2001ല്‍ എകെ ആന്റണി 99 സീറ്റുകള്‍ നേടിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നത്. അതാണ് കേരളത്തിന്റെ ചരിത്രം. തിരിച്ചടി ഉണ്ടായപ്പോള്‍ തന്നെ അത് വിശദമായി പഠിച്ച് വര്‍ദ്ധിതമായ വീര്യത്തോട് കൂടി മുന്നോട്ടുപോയ പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്.
തെരഞ്ഞെടുപ്പില്‍ ആത്മാര്‍ത്ഥമായി കഠിനാധ്വാനം ചെയ്ത മുഴുവന്‍ പ്രവര്‍ത്തകരെയും ഞങ്ങളെ സഹായിച്ച മുഴുവന്‍ ജനങ്ങളെയും കെപിസിസി അഭിനന്ദിക്കുന്നു. അവരോട് പ്രത്യേകമായി നന്ദി പ്രകടിപ്പിക്കുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെയും ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, ജനവിധി മാനിക്കുന്നുവെന്നും പരാജയത്തെ വെല്ലുവിളിയായി കണ്ട് മുന്നോട്ട് പോകുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനവിധി മാനിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിധിയാണിത്. തുടര്‍ഭരണം പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. തുടര്‍ ഭരണത്തിന് വേണ്ടി അടുത്ത അഞ്ച് വര്‍ഷക്കാലം ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്ന് വ്യക്തമായ വിശ്വാസമാണ് യുഡിഎഫിനുള്ളത്. ഇക്കാര്യങ്ങള്‍ ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ അതിന് വിരുദ്ധമായാണ് ജനവിധി വന്നത്.
ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വഭാവികമാണ്. ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്താല്‍ അത് രാഷ്ട്രീയ രംഗത്ത് സുഖമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതുകൊണ്ട് പരാജയത്തെ വെല്ലുവിളിയോട് കൂടി ഏറ്റെടുത്ത് പരാജയത്തിന്റെ കാരണങ്ങളെ പരിശോധിച്ച് ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകളും സാഹചര്യങ്ങളും കണക്കിലെടുത്ത് മുന്നോട്ട് പോകുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.