പുതുപ്പള്ളി: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഉമ്മന്‍ ചാണ്ടിക്ക് ‘തിളക്കം കുറഞ്ഞ’ ജയം. ഭൂരിപക്ഷം 8504ലേക്ക് കുത്തനെ ഇടിഞ്ഞു. 2016ല്‍ 27092 വോട്ട് ഭൂരിപക്ഷം നേടിയിടത്താണ് ഇത്തവണ എണ്ണായിരത്തിലേക്ക് ഭൂരിപക്ഷം ഇടിഞ്ഞത്. പുതുപ്പള്ളിയില്‍ 50 വര്‍ഷം തുടര്‍ച്ചയായി എംഎല്‍എ ആയ ഉമ്മന്‍ ചാണ്ടിയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയായിരുന്നു ജെയ്ക്ക് സി തോമസിന്റെ മത്സരം.
മണര്‍കാട് പഞ്ചായത്തിലെ ലീഡാണ് ഉമ്മന്‍ ചാണ്ടിയുടെ തേരോട്ടത്തിന് വിലങ്ങുതടിയായത്. യാക്കോബായ സഭാ വിഭാഗത്തിന് വ്യക്തമായ മുന്‍തൂക്കമുള്ള മണ്ഡലമാണ് മണര്‍കാട് പഞ്ചായത്ത്. ജെയ്ക്ക് സി തോമസ് മണര്‍കാട് ഇടവാംഗം കൂടിയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ പഞ്ചായത്തില്‍ പോലും എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റം നടത്താനായിരുന്നു.
ജെയ്ക്ക് വെറും ഒരു ചാവേര്‍ സ്ഥാനാര്‍ത്ഥിയായിരുന്നില്ല. കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കരുതികൂട്ടി തന്നെയാണ് ജെയ്ക്കിനെ ഇടതുപക്ഷം രണ്ടാമതും ഉമ്മന്‍ചാണ്ടിയ്ക്കെതിരായി നിര്‍ത്തിയത്. മണ്ഡലത്തില്‍ തന്നെയുള്ളെയാള്, യാക്കോബായ സഭാംഗം ഇതെല്ലാം ജെയ്ക്കിനെ വീണ്ടും പരിഗണിക്കാന്‍ കാരണമായി.
അതേസമയം, മുപ്പതു വര്‍ഷത്തിനുശേഷം അരുവിക്കര എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ കെഎസ് ശബരിനാഥനെ ജി സ്റ്റീഫന്‍ പരാജയപ്പെടുത്തി. അഴീക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി കെഎം ഷാജിയെ എല്‍ഡിഎഫിന്റെ കെവി സുമേഷ് തോല്‍പ്പിച്ചു.