100 വയസുള്ള ലക്ഷ്മിക്കുട്ടിക്കു ഉമ്മന്‍ ചാണ്ടിയെ കാണണമെന്നു വലിയ ആഗ്രഹം. ഒട്ടും താമസിച്ചില്ല വീട്ടില്‍ നേരിട്ടെത്തി ആഗ്രഹം സാധിച്ചുകൊടുത്തു പ്രിയ നേതാവ്. അയര്‍ക്കുന്നം പഞ്ചായത്തില്‍ മറ്റത്തില്‍ വീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയ്ക്കാണ് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ മോഹം ഉദിച്ചത്.
പ്രവര്‍ത്തകര്‍ എത്തി വിവരം അറിയിച്ചപ്പോള്‍ പര്യടനത്തിനിടെ അയര്‍ക്കുന്നം പഞ്ചായത്തില്‍ മറ്റത്തില്‍ വീട്ടില്‍ നേരിട്ടെത്തി ഉമ്മന്‍ ചാണ്ടി ലക്ഷ്മിക്കുട്ടിയമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്തു. ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കൈവച്ചു അനുഗ്രഹം നല്‍കിയാണ് ലക്ഷ്മിക്കുട്ടിയമ്മ യാത്രയാക്കിയത്.
അതേസമയം, നാട്ടുവഴികളില്‍ ജനഹൃദയങ്ങളുടെ സ്നേഹവായ്പുകള്‍ ഏറ്റുവാങ്ങി ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പു പര്യടനം മുന്നേറുകയാണ്. അയര്‍ക്കുന്നം, അകലക്കുന്നം, കൂരോപ്പട പഞ്ചായത്തുകളിലൂടെ നടന്ന തെരഞ്ഞെടുപ്പു പര്യടനത്തില്‍ സ്ഥാനാര്‍ത്ഥിക്കു ആശംസ നേര്‍ന്ന് എത്തിയത് ആയിരങ്ങളാണ്.
ഇതു വരെ വിജയിപ്പിച്ച ജനങ്ങള്‍ക്കു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ചും, വീണ്ടും വോട്ട് അഭ്യര്‍ത്ഥിച്ചും ലഘു പ്രസംഗവുമായി ഉമ്മന്‍ ചാണ്ടി സ്വീകരണം ഏറ്റു വാങ്ങി. കണിക്കൊന്ന പൂക്കളുമായി കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വഴിയരികില്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ കാത്തു നിന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ മണര്‍കാട് പഞ്ചായത്തിലെ പര്യടനം ഇന്ന് 3ന് കണ്ടന് കാവില്‍ ആരംഭിക്കും. പഞ്ചായത്തിലെ 21 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. മണര്‍കാട് കവലയില്‍ 7ന് സമാപിക്കും.