സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്തോഷത്തിന്റേയും ഈ ക്രിസ്മസ് കാലത്ത് പാട്ടിനൊപ്പം നൃത്തം ചെയ്ത് കൈയ്യടി നേടുകയാണ് ഒരുപറ്റം വൈദിക വിദ്യാര്‍ത്ഥികള്‍. വൈദിക വിദ്യാര്‍ത്ഥികളുടെ കലക്കന്‍ നൃത്തചുവടുകളില്‍ തരംഗമായി മാറിയിരിക്കുകയാണ് ‘പൊന്നൊളി പുലരി’ എന്ന മ്യൂസിക്കല്‍ വിഡിയോ ആല്‍ബം.
അരങ്ങിലും അണിയറയിലും വൈദികരും വൈദിക വിദ്യാര്‍ത്ഥികളും അണിനിരന്ന ആല്‍ബത്തില്‍ ളോഹ അണിഞ്ഞു വൈദിക വിദ്യാര്‍ത്ഥികള്‍ ആടിത്തിമിര്‍ക്കുന്ന വിഡിയോയ്ക്ക് നിരവധി ആശംസകളാണ് വന്നു നിറയുന്നത്.
കോട്ടയം കപ്പുച്ചിന്‍ വിദ്യാഭവനിലെ 8 വിദ്യാര്‍ത്ഥികളാണു കവര്‍ വിഡിയോയില്‍ നൃത്തം വയ്ക്കുന്നത്. 50 ലക്ഷത്തോളം ആളുകള്‍ നൃത്തച്ചുവടുകള്‍ നവമാധ്യമങ്ങളിലൂടെ കണ്ടുകഴിഞ്ഞു. 2 ദിവസത്തെ പരിശീലനത്തിനു ശേഷമാണു ക്യാമറയ്ക്കു മുന്പില് ഇവര്‍ എത്തിയത്.
പ്രയാസമേറിയ നൃത്തച്ചുവടുകള്‍ ഇവര്‍ക്കായി ഒരുക്കിയത് ഭരണങ്ങാനത്തുള്ള അസീസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാങ്കേജ്സിലെ ജര്‍മന്‍ ഭാഷ അധ്യാപകന് സിഎസ്ടി സഭാംഗം ഫാ.ഷിന്റോ ഇടശേരിയും ജ്യോത്സ്ന രാജുവും ചേര്‍ന്നാണ്.
ഫാ.ഷിന്റോ തന്നെയാണു ഗാനരചനയും സംഗീതവും നിര്‍വഹിച്ചത്. ക്യാമറ : എബിസണ്‍ ആന്റണി. സംവിധാനം ; ജോമിറ്റ് ജോസ്. ചലച്ചിത്ര താരം ധ്യാന്‍ ശ്രീനിവാസന്, ക്യാമറാമാന് പ്രമോദ് കെ.പിള്ള, സംഗീത സംവിധായകന് രാജേഷ് മോഹന്‍ തുടങ്ങിയവര്‍ വിഡിയോ കണ്ട് അഭിനന്ദനം അറിയിച്ചു.