പാരിപ്പള്ളി: ഇസ്തിരിപ്പെട്ടി ചൂടാക്കി വയോധികനായ പിതാവിനെ പൊള്ളിച്ച സംഭവത്തില്‍ ജനപ്രതിനിധിയായ മകനെതിരെ കേസില്ലെന്ന് പരാതി. കല്ലുവാതുക്കല്‍ മേഖലയിലെ ജനപ്രതിനിധിയായ മകന് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പിതാവിനെ പൊള്ളലേല്‍പ്പിച്ചെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തില്‍ പോലീസ് കേസ് എടുക്കാതെ ഒഴിഞ്ഞു മാറുകയാണെന്നാണ് അറിയുന്നത്. വീട്ടില്‍ വഴക്ക് ഉണ്ടാക്കിയ ശേഷം ഇസ്തിരി പെട്ടി ചൂടാക്കി പിതാവിന്റെ ശരീരം പൊള്ളിച്ചു. വയറിന്റെ ഭാഗത്താണ് പൊള്ളലേറ്റത്.
വിവരം അറിഞ്ഞു പാരിപ്പള്ളി പോലീസ് സ്ഥലത്തെത്തി പിതാവിനെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ കേസ് എടുത്തില്ലെന്നാണ് പോലീസ് പറയുന്നത്.