ചാത്തന്നൂര്‍: ഒരു വയസില്‍ അസാമാന്യ ഓര്‍മ്മശക്തിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരം നേടി കൊച്ചുമിടുക്കന്. അലംകൃത് എ മഹേന്ദ്രയെ ആണ് ഇളം പ്രായത്തില്‍ വലിയ അംഗീകാരം തേടിയെത്തിയത്.
ചാത്തന്നൂര്‍ താഴം വടക്ക് പൗര്‍ണ്ണമിയില്‍ അഖില്‍ മഹേന്ദ്രന്റെയും രേഷ്മ ആര് ഉണ്ണിത്താന്റെയും മകനായ അലംകൃത് എ മഹേന്ദ്രനെ വ്യത്യസ്തനാക്കുന്നത് എന്തും ഏതും ഒരു തവണ കണ്ടാല്‍ മന:പ്പാഠമാകുന്ന കഴിവാണ്.
ഒരു ചിത്രമോ രൂപമോ ഒരു തവണ കണ്ടാല്‍ മതി അലംകൃതിന്റെ കുഞ്ഞു മനസ്സില്‍ പെട്ടെന്ന് ഇടം പിടിക്കും. പിന്നെ ഏതു ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി ചോദിച്ചാലും തെറ്റാതെ ചൂണ്ടിക്കാട്ടും. ഒരു വയസ്സും രണ്ടു മാസമാണ് ഈ മിടുക്കന്റെ പ്രായം.
ഇരുനൂറിലേറെ ഇനങ്ങള്‍ മന:പാഠമാണ് ഇപ്പോള്‍ അലംകൃതിന്. പഴങ്ങള്‍, പൂക്കള്‍, പക്ഷികള്‍, മൃഗങ്ങള്‍, പച്ചക്കറി, വാഹനം, ശരീര ഭാഗങ്ങള്‍, വീട്ടു ഉപകരണങ്ങള്‍ തുടങ്ങി 177 ഇനങ്ങളുടെ ചിത്രങ്ങള്‍ പേരു പറഞ്ഞാല്‍ ഞൊടിയിടയില്‍ ചൂണ്ടിക്കാട്ടിയാണ് ഈ മിടുക്കന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരം നേടുന്നത്.