കൊല്ലം: പാകിസ്താന് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെ വധിക്കുകയും സ്വന്തം കാല് നഷ്ടപ്പെടുകയും ചെയ്ത ധീരസൈനികന് ആദരം. 18 മദ്രാസ് റജിമെന്റ് സൈനികന് പുനലൂര്‍ വെഞ്ചേമ്പ് സ്വദേശി അഖില്‍ കുമാറിനെയാണ് ക്വയിലോണ്‍ മല്ലു സോള്‍ജിയേഴ്സ് (ക്യൂഎംഎസ്) ആദരിച്ചത്.
പുനലൂര്‍ ഡിവൈഎസ്പി എംഎസ് സന്തോഷ് പൊന്നാട അണിയിച്ചു മെമന്റോ നല്കി ആദരിച്ചു. ക്യൂഎംഎസ് രക്ഷാധികാരി ജയകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കരവാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ മുരളി, വെഞ്ചേമ്പ് വാര്‍ഡ് അംഗം പ്രദീപ്, ക്യൂഎംഎസ് വൈസ് പ്രസിഡന്റ് രതീഷ് തലവൂര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ അശോക് കുമാര്‍, രഞ്ജിത്, രജിത് രമണന്, രാഹുല്‍ കോട്ടവട്ടം, അനു, പ്രശാന്ത്, സുനീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.