പത്തനാപുരം: ശിഖരം മുറിക്കാന്‍ മരത്തിനു മുകളില്‍ കയറിയപ്പോള്‍ അബോധാവസ്ഥയ പ്രദീപിനെ മരത്തില്‍ കയറി തുണി കൊണ്ട് കെട്ടി രക്ഷപ്പെടുത്തി അയല്‍വാസികള്‍. കുന്നിട സ്വദേശി പ്രദീപി(40)നെയാണ് സമീപവാസികളായ അജിയും ബാബുവും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ 10.30നാണ് അപകടം സംഭവിച്ചത്. പട്ടാഴി വടക്കേക്കര ഏറത്തു വടക്ക് സ്കൂളിനു മുന്നില്‍ ലീന ഭവനില്‍ ശശിധരന് നായരുടെ പുരയിടത്തിലെ കൂറ്റന്‍ ആഞ്ഞിലി മരത്തില്‍ കയറിയപ്പോഴാണ് സംഭവം. അബോധാവസ്ഥയിലായ പ്രദീപിനെ നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷപ്പെടുത്തി താഴെയിറക്കിയത്.
മരത്തില്‍ കയറി ഒരു ശിഖരം മുറിച്ചയുടനെ പ്രദീപിനു അസ്വസ്ഥത അനുഭവപ്പെട്ട് അബോധാവസ്ഥയിലാകുകയായിരുന്നു. ഉടന്‍ സമീപവാസികളായ അജിയും ബാബുവും മരത്തില്‍ കയറി തുണി കൊണ്ട് പ്രദീപിനെ മരത്തില്‍ കെട്ടിയിട്ടു. താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് അഗ്നിശമന സേനയെത്തിയാണ് പ്രദീപിനെ താഴെയിറക്കിയത്.