പരവൂര്‍: തല ചായ്ക്കാന്‍ ഇടമില്ലാതിരുന്ന ദമ്പതികള്‍ക്കു സുമനസ്സുകളുടെ സഹായത്തോടെ വീട് നിര്‍മിച്ചുനല്‍കി സമൂഹത്തിന് മാതൃകയായി ജനമൈത്രി പോലീസ്. ബംഗ്ലാവില്‍ വേലുക്കുട്ടി-സരസ്വതി ദമ്പതികള്‍ക്കാണ് ജനമൈത്രി പോലീസ് വീടു നല്‍കിയത്.
വീടിന്റെ താക്കോല്‍ സമര്‍പ്പണം കൊല്ലം അഡീഷനല്‍ എസ്പി ജോസി ചെറിയാന് നിര്‍വഹിച്ചു. ചടങ്ങില്‍ ഇന്‍സ്പെക്ടര്‍ ആര് രതീഷ് അധ്യക്ഷത വഹിച്ചു. ഇന്‍സ്പെക്ടര്‍ ആര് രതീഷ്, സബ് ഇന്‍സ്പെക്ടര്‍ വി ജയകുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ബീറ്റ് ഓഫിസര്‍മാര്‍, പിആര്‍ഒ എന്നിവര്‍ ചേര്‍ന്നു മറ്റ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയാണു വീട് നിര്‍മാണം ആരംഭിച്ചത്.
പരവൂര്‍ അഥീന ചാരിറ്റബിള്‍ ഗ്രൂപ്പ് 30000 രൂപയും, പരവൂര്‍ എസ്എന്‍ സമാജം 15000 രൂപയും നല്കി. എന്നാല്‍ കൊവിഡ് കാലത്ത് പണി തുടരാനാകാതെ നിര്‍ത്തിവെച്ച ശേഷം പരവൂര്‍ ഹരീസ് ഗ്രൂപ്പിലെ മിഥിലാജാണു വീട് പൂര്‍ത്തിയാക്കി നല്‍കിയത്.
ചാത്തന്നൂര്‍ എസിപി ഷൈനു തോമസ്, കൊല്ലം ഡിസിബി എസിപി അഭിലാഷ്, സബ് ഇന്‍സ്പെക്ടര്‍ വിജിത്ത് കെ നായര്‍, പോലീസ് അസോസിയേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷിനോദാസ്, പിആര്‍ഒ ഷൂജ, എസ്പിസി അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ പി അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.