കൊട്ടാരക്കര: അമ്പലപ്പുറത്ത് പിതാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മകനും ബന്ധുക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തു. അരുണ്‍ ഭവനില്‍ ബാബു (47) വിനാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച വൈകുന്നേരം മൂന്നരമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാലാങ്ങളായി അകന്ന് കഴിഞ്ഞിരുന്ന പിതാവ് വീട്ടിലെത്തി മകളെ കാണണമെന്ന് ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഇയാളുടെ ഇരുപതുകാരനായ മകന് അരുണ്‍ പിതാവിന്റെ ആവശ്യം നിഷേധിക്കുകയും കൂട്ടുകാരന് വിഷ്ണു, ഭാര്യാപിതാവ് പുരുഷോത്തമന് (70) എന്നിവര്‍ ചേര്‍ന്ന് പിതാവ് ബാബുവിന്റെ കൈയും കാലും കൂട്ടി കെട്ടി മര്‍ദ്ദിക്കുകയായിരുന്നു. മകന്റെയും ബന്ധുക്കളുടെയും മര്‍ദ്ദനത്തില്‍ അവശ നിലയിലായ ബാബുവിനെ നാട്ടുകാര്‍ ചേര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ബാബുവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. അതേസമയം, വീട്ടില്‍ മദ്യപിച്ചെത്തിയ ബാബു ബഹളം വച്ചുവെന്നും തുടര്‍ന്ന് മറിഞ്ഞ് വീണാണ് പരുക്ക് പറ്റിയതെന്നുമാണ് ഭാര്യയുടെ ബന്ധുക്കള്‍ പറയുന്നത്.