നീലേശ്വരം: ഗൃഹനാഥന് മരിച്ചതോടെ തലചായ്ക്കാനിടമില്ലാതെ പെരുവഴിയിലായ അമ്മയ്ക്കും 2 പെണ്മക്കള്ക്കും സ്നേഹവീടിന്റെ തണലൊരുക്കി ജീവകാരുണ്യ പ്രവര്ത്തകന് കെവി സായിദാസും സഹപാഠി സുരേഷ് ബാബുവും. നീലേശ്വരം ആനച്ചാലിലെ വികെ ശ്യാമളയ്ക്കും മക്കളായ പ്രസീനയ്ക്കും അനശ്വരയ്ക്കുമാണ് ഇവര്‍ വീടൊരുക്കിയത്.
ശ്യാമളയുടെ ഭര്‍ത്താവ് ടിപി ദാസന്റെ നിര്യാണത്തോടെയാണ് കുടുംബം അനാഥമായത്. സ്വന്തമായി ഒരു തുണ്ട് ഭൂമി ഇവര്‍ക്കുണ്ടായിരുന്നില്ല. റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ പോലും ലഭിക്കാതെ വളരെ ബുദ്ധിമുട്ടിയിരുന്ന കുടുംബത്തേയാണ് സായിദാസും സഹപാഠി സുരേഷ് ബാബുവും കൈപിടിച്ചുയര്‍ത്തിയത്.
ആനച്ചാലിലെ ഒരു സ്ത്രീയുടെ കാരുണ്യത്തില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ സങ്കടം കേട്ടറിഞ്ഞാണ് സായിദാസ് സഹായിക്കാനെത്തിയത്. അമേരിക്കയില്‍ എന്‍ജിനിയര്‍ ആയ സഹപാഠി നീലേശ്വരം പള്ളിക്കരയിലെ സുരേഷ് ബാബുവിനോടു വിവരം പറഞ്ഞതോടെ ഓര്‍ച്ചയില്‍ മൂന്നര സെന്റ് സ്ഥലം വാങ്ങി നല്കി.
കൂലിപ്പണിയെടുത്തും വീടുകളില്‍ അടുക്കളപ്പണിയെടുത്തും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ശ്യാമള മക്കളെ വളര്‍ത്തിയത്. നീലേശ്വരം പഞ്ചായത്ത് ആയിരുന്ന കാലത്ത് ശുചീകരണ തൊഴിലാളിയായും ശ്യാമള ജോലി ചെയ്തിരുന്നു. നഗരസഭയായതോടെ ജോലി നഷ്ടപ്പെടുകയായിരുന്നു.
നീലേശ്വരം നഗരസഭയുടെ പിഎംഎവൈ- ലൈഫ് പദ്ധതിയെ സമീപിച്ചെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെട്ടില്ല. സ്വന്തം കയ്യില്‍ നിന്നു ചിലവിട്ടും പലരുടെയും സഹായത്തോടെ നിര്‍മാണ സാമഗ്രികള്‍ സംഘടിപ്പിച്ചുമാണ് സായിദാസ് വീടൊരുക്കി. ശ്യാമളയ്ക്കും കുടുംബത്തിനും വീടിന്റെ താക്കോല്‍ കൈമാറാന്‍ കലക്ടര്‍ ഡോ.ഡി സജിത് ബാബു നേരിട്ടെത്തി.