കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കാന്‍ എസ്ഡിപിഐ തീരുമാനം. ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തണം എന്ന മുഖ്യലക്ഷ്യം മുന്‍നിര്‍ത്തിയാണ് തീരുമാനം.
ലീഗ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന് വേണ്ടി പ്രവര്‍ത്തിക്കും. വരും ദിവസങ്ങളില്‍ ലീഗിനുവേണ്ടി എസ്ഡിപിഐ പ്രവര്‍ത്തകര്‍ സജീവമായി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും ജില്ലാ പ്രസിഡന്റ് അബ്ദുല്‍ സലാം പറഞ്ഞു.
അതേസമയം, എസ്ഡിപിഐ പിന്തുണ സ്വീകരിക്കുന്നതില്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പരസ്യപിന്തുണ വാങ്ങുന്നത് രാജ്യദ്രോഹ നടപടിയാണെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചു.