കാസര്‍കോട്: പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്സിന്റെ നേതൃത്വത്തില്‍ കനറാ ബാങ്ക്, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്നിവരുടെ സഹകരണത്തോടെ വായ്പ നിര്‍ണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നല്കുന്നു.
ജനുവരി 13ന് 10 മണിക്ക് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ക്യാമ്പ് നടത്തും. 2 വര്‍ഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം സ്ഥിരമായി മടങ്ങിയെത്തിയവര്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയില്‍ പരിചയപ്പെടുത്തും. അര്‍ഹരായ സംരംഭകര്‍ക്ക് തത്സമയം വായ്പ നിബന്ധനകളോടെ അനുവദിക്കുകയും അഭിരുചിയുള്ളവര്‍ക്കു മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
ക്യാമ്പില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ടത്
സംരംഭകര്‍ക്ക് മൂലധന, പലിശ സബ്സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍ സംരംഭകരാകാന്‍ താല്പര്യമുള്ളവര് നോര്‍ക്ക റൂട്സിന്റെ www.norkaroots.org വെബ്സൈറ്റില്‍ NDPREM ഫീല്‍ഡില്‍ പാസ്പോര്‍ട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്തു മുന്‍കൂര്‍ റജിസ്റ്റര്‍ ചെയ്യണം.
വായ്പ ലഭിക്കാന്‍
തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും 2 വര്‍ഷം വിദേശ വാസം തെളിയിക്കുന്ന പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും, 3 പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ക്യാമ്പില്‍ പങ്കെടുക്കാന്‍ വരുന്ന ദിവസം കൊണ്ടുവരണം. ഫോണ്‍: 8590602802, 04994257827.