തൃക്കരിപ്പൂര്‍: അച്ഛന്റെ മദ്യപാനം കാരണം പഠിക്കാന്‍ പറ്റുന്നില്ലെന്ന് പോലീസില്‍ പരാതിപ്പെട്ട് വിദ്യാര്‍ത്ഥി. പിതാവിന്റെ മദ്യപാനാസക്തി മൂലം ഓണ്‍ലൈന്‍ പഠനം തടസ്സപ്പെടുന്നുവെന്നാണ് വിദ്യാര്‍ത്ഥി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. പ്പെട്ടത്.
തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് താമസിക്കുന്ന ഒരു കുടുംബത്തിലെ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിയാണ് അച്ഛനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. അനധികൃത മദ്യവില്പന തടയാന്‍ പോലീസ് ഇടപെടാത്തതാണു കാരണമെന്നും കുട്ടി കുറ്റപ്പെടുത്തുന്നു.
മൊബൈല്‍ റീ ചാര്‍ജ് ചെയ്തു നല്‍കുന്നില്ലെന്നും മദ്യലഹരിയില്‍ പഠനം തടസ്സപ്പെടുത്തുന്നുവെന്നും അധ്യാപകരോടു പറഞ്ഞിരുന്നു. അവരാണു പോലീസില്‍ പരാതിപ്പെടാന്‍ കുട്ടിയോട് ഉപദേശിച്ചത്.
സ്പെഷല്‍ ബ്രാഞ്ച് പോലീസിനാണ് ഈ പരാതി ലഭിച്ചത്. റെയില്‍വേ സ്റ്റേഷന് പരിസരം കേന്ദ്രീകരിച്ചു നടത്തുന്ന അനധികൃത മദ്യ വില്പനക്കാരില് നിന്നാണ് പിതാവിന് മദ്യം ലഭിക്കുന്നതെന്നും കുട്ടി പരാതിയില്‍ വിശദീകരിച്ചു.
കുറ്റിക്കാടുകള്‍ കേന്ദ്രീകരിച്ചാണ് സംഘം ചേര്‍ന്നുള്ള മദ്യപാനം. ഒരു ദിവസം തന്നെ പല സമയങ്ങളില്‍ ഇങ്ങനെ മദ്യപിക്കുന്നുണ്ട്. മറ്റു ചില കുട്ടികളുടെ രക്ഷിതാക്കളും ഈ സംഘത്തിലുണ്ട്. ആ കുട്ടികളും ഇതേ ദുരിതം നേരിടുന്നുണ്ടെന്നും കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.