മൂന്നാര്‍: ആശുപത്രിയിലിക്കുന്ന ഡോക്ടര്‍ക്കു ആംബുലന്‍സിലെ രോഗിയെ കണ്ടു ചികിത്സ നല്കാന് പറ്റുന്ന സഞ്ചരിക്കുന്ന മിനി ബെഡ് ഐസിയു സംസ്ഥാനത്ത് ആദ്യമായി മൂന്നാറില്‍ ഓടി തുടങ്ങി.
ഒരു ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള സഞ്ചരിക്കുന്ന മിനി ബെഡ് ഐസിയു സംസ്ഥാനത്ത് ആദ്യമായി ടാറ്റാ ജനറല്‍ ആശുപത്രിയാണ് 48 ലക്ഷം രൂപ ചെലവിട്ട് ഒരുക്കിയിരിക്കുന്നത്.
ആംബുലന്‍സില്‍ വിദഗ്ധചികിത്സയ്ക്കു കൊണ്ടുപോകുന്ന അത്യാസന്ന നിലയിലുള്ള രോഗിക്ക് അതില്‍ ഡോക്ടറുടെ സാന്നിധ്യം ഇല്ലാതെത്തന്നെ ആശുപത്രിയിലിരുന്ന് ഡോക്ടര്‍ക്കു രോഗിയെക്കണ്ട് വിലയിരുത്തി അപ്പപ്പോള്‍ ചികിത്സ നല്കാന് സംവിധാനങ്ങള്‍ ഉണ്ട്.
ആശുപത്രിയില്‍ ഇരിക്കുന്ന ഡോക്ടര്‍ക്ക് മോണിറ്ററില്‍ രോഗിയെ കാണാന്‍ കഴിയും. വെന്റിലേറ്ററും പേസ്മേക്കറും മോണിറ്ററും ഘടിപ്പിച്ചിട്ടുള്ള ഇതിലെ രോഗിയുടെ ആരോഗ്യസ്ഥിതി ആശുപത്രി ഐസിയുവില്‍ എന്ന പോലെ വിലയിരുത്താനും ചികിത്സ നിര്‍ദേശിക്കാനും ഡോക്ടര്‍ക്കു കഴിയും.
കണ്ണന്‍ദേവന്‍ കമ്പനിയിലെ തൊഴിലാളികള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും ഈ മിനി ബെഡ് ഐസിയുവിന്റെ സേവനം വിട്ടുനല്കുമെന്നു ടാറ്റാ ആശുപത്രി ഡയറക്ടര്‍ ഡോ. ഡേവിഡ് ജെ.ചെല്ലി പറഞ്ഞു.