വണ്ണപ്പുറം: കൊവിഡ് കാലത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ ചുരുക്കി ആ തുകകൊണ്ട് വിശക്കുന്നവര്‍ക്ക് അന്നം നല്കി മാതൃകാകുടുംബം. പ്ലാന്റേഷന് കവല വാണിയപ്പുരയില്‍ സഹീര്‍ -ഹസീന ദമ്പതികളും അവരുടെ മക്കളുമാണ് കാരുണ്യ പ്രവര്‍ത്തനത്തിലൂടെ നാടിന് മാതൃകയായി മാറിയത്.
ചെറിയ പെരുന്നാള്‍ ആഘോഷത്തിനുള്ള തുക മാറ്റി പഞ്ചായത്തിന്റെ സമൂഹ അടുക്കളയില്‍ ഒരു ദിവസത്തെ ഭക്ഷണമാണ് ഈ കുടുംബം നല്‍കിയത്. മാതാപിതാക്കളുടെ തീരുമാനത്തിന് മക്കളായ ഹാഷിം, ഹിഷാം, ഫഹദ്, ഫാദില്‍ എന്നിവരും പൂര്‍ണ മനസ്സോടെ സഹകരിച്ചു.
പെരുന്നാളിനു പുതുവസ്ത്രങ്ങളും മറ്റും വാങ്ങുന്നത് ഒഴിവാക്കിയാണ് ആ തുക കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കരന് കുട്ടികളില്‍ നിന്നു തുക ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സുബൈദ സുബൈര്‍, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎച്ച്അസീസ് എന്നിവരും സംബന്ധിച്ചു.
വണ്ണപ്പുറം മഹല്‍ പ്രവാസി കൂട്ടായ്മയുടെ മുന്‍ പ്രസിഡന്റ് കൂടിയായ സഹീര്‍ കഴിഞ്ഞ ലോക്ഡൗണ്‍ സമയത്തും സമൂഹ അടുക്കളയില്‍ ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുക നല്‍കിയിരുന്നു.