തൊടുപുഴ: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വിവാദ പരാമര്‍ശവുമായി പിസി ജോര്‍ജ് എംഎല്‍എ. തൊടുപുഴയില്‍ എച്ച്ആര്‍ഡിഎസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിന്നു പിസി ജോര്‍ജ്.
സ്വന്തം താല്പര്യങ്ങള്ക്കായി ഇടതുവലതു മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ശ്രമം. പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടുകൂടി പുറത്തുനിന്നുള്ള വരുമാനം നിശ്ചലമായതോടെ ആ മേഖലയില്‍ താമസമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിമയസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൂവിയ നാട്ടുകാരോട് പൂഞ്ഞാര്‍ സിറ്റിങ് എംഎല്‍എയും ജനപക്ഷം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ പിസി ജോര്‍ജ് ക്ഷുഭിതനായത് ഏറെ ചര്‍ച്ചയായിരുന്നു.
തീക്കോയി പഞ്ചായത്തില്‍ പ്രചാരണത്തിനെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തില്‍ നിന്ന് പ്രസംഗിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ കൂവിയത്. ഒച്ചവെച്ച് പ്രതിഷേധിച്ചവരോട് നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താല്‍ മതിയെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. കൂവല്‍ രൂക്ഷമായതോടെയാണ് പിസി ജോര്‍ജ് ക്ഷുഭിതനായത്.