തൊടുപുഴ: ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ ബന്ധം സ്ഥാപിച്ച് 14 വയസുള്ള പെണ്‍കുട്ടിയെ 16കാരന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഇടുക്കി കമ്പംമേട് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ബന്ധുവായ പെണ്‍കുട്ടിയെയാണ് കൗമാരക്കാരന് പീഡിപ്പിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ കൗമാരക്കാരന് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചു. പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങളയക്കുന്നത് പതിവായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തോട്ടത്തില്‍ ജോലിക്ക് പോകുന്ന സമയങ്ങളില്‍ വീട്ടിലെത്തിയ കൗമാരക്കാരന് പതിനാറുകാരിയുമായി ലൈംഗികബന്ധം സ്ഥാപിക്കുകയും ചെയ്തു.
ഇരുവരും തമ്മില്‍ മാസങ്ങളായി ബന്ധം തുടര്‍ന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതോടെയാണ് ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടിയും വീട്ടുകാരുമറിഞ്ഞത്. പെണ്‍കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മാതാപിതാക്കള്‍ തുടര്‍ന്ന് പോലീസില്‍ പരാതി നല്കി.
കേസെടുത്ത കമ്പംമെട്ട് പോലീസ് പതിനാറുകാരനെതിരെ പോക്സോ വകുപ്പ് ചുമത്തി. കൗമാരക്കാരനെ ജൂവനൈല്‍ ഹോമില്‍ ഹാജരാക്കും. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. സമാനമായ രീതിയിലുള്ള സംഭവത്തില്‍ കഴിഞ്ഞ മാസവും ഈ മേഖലയില്‍ പോലീസ് കേസെടുത്തിരുന്നു.