കൊച്ചി : അങ്കമാലി കറുകുറ്റിയില്‍ നൂറ് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേര് പിടിയില്‍. ആന്ധ്രയില്‍ നിന്നും റോഡ് മാര്‍ഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
പെരുമ്പാവൂര്‍ സ്വദേശി അനസ്, ഫൈസല്‍ എന്നിവരെക്കൂടാതെ ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫ്ളൈയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പെരുമ്പാവൂരിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു സംഘമെന്നാണ് ലഭിക്കുന്ന പ്രഥമിക വിവരം.
രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഈ വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.