ടെല്‍ അവീവ്: റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നഴ്സ് സൗമ്യ സന്തോഷിനെ അനുസ്മരിച്ച് ഇസ്രയേലിലെ മലയാളി യഹൂദ സമൂഹം. സൗമ്യയ്ക്ക് സ്നേഹത്തിന്റെ ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ച അനുസ്മരണ സമ്മേളനം ഇന്ത്യയുടെ ഉപസ്ഥാനപതി അനിത നന്ദിനി ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരും മലയാളി യഹൂദരും സൗമ്യയ്ക്കൊപ്പം ജോലി ചെയ്തിരുന്നവരും അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു. മൊഷാവ് താവോസിലെ സെന്‍ട്രല്‍ സിനഗോഗില്‍ ആയിരുന്നു സമ്മേളനം. സുഹൃത്തുക്കള്‍ സൗമ്യയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു.
ഇടുക്കി കീരിത്തോട് സ്വദേശിനിയായ സൗമ്യ കഴിഞ്ഞ മാസം 11നാണ് കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഭര്‍ത്താവുമായി വിഡിയോ കോളില്‍ സംസാരിച്ചുനില്‍ക്കുമ്പോള്‍ ടെല്‍ അവീവില്‍ ആയിരുന്നു ദുരന്തം. യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ അവിടെ നിന്ന് മാറാന്‍ ശ്രമിക്കുകയായിരുന്നു സൗമ്യ. സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ആള് വന്നുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്.